ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനെതിരെ അവിശ്വാസ പ്രമേയം. ചൈൽഡ് സ്പൈനൽ ശസ്ത്രക്രിയയിൽ ഉണ്ടായ കാലാതാമസത്തെ തുടർന്ന് പെൺകുട്ടി മരിച്ച സംഭവത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം വിശ്വാസ പ്രമേയത്തിലൂടെ ഹാരിസിനെ സംരക്ഷിക്കാനാണ് സർക്കാർ തീരുമാനം.
ഒൻപത് വയസ്സുകാരിയായ ഹാർവി മോറിസൺ ഷെട്ടാറാണ് ശസ്ത്രക്രിയയ്ക്കുണ്ടായ കാലതാമസത്തെതുടർന്ന് മരിച്ചത്. സൈമൺ ഹാരിസ് ആരോഗ്യമന്ത്രി ആയിരുന്നപ്പോൾ
സ്കോളിയാസിസ് ശസ്ത്രക്രിയയ്ക്കായി ഒരു കുട്ടിയും നാല് മാസത്തിൽ കൂടുതൽ കാത്തിരിക്കേണ്ടിവരില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഹാർവിയ്ക്കാകട്ടെ വർഷങ്ങളോളമാണ് ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കേണ്ടിവന്നത്. ഇതിനിടെ കുട്ടി മരിക്കുകയും ചെയ്തിരുന്നു. ഇതിൽ വലിയ വിമർശനം ആയിരുന്നു ഹാരിസിനെതിരെ ഉയർന്നത്. ഇതിനിടെയാണ് അവിശ്വാസം കൊണ്ടുവന്നിരിക്കുന്നത്.
ഈ ആഴ്ചതന്നെ ഇതിനെതിരെ എതിർപ്രമേയം കൊണ്ടുവരും. അടുത്ത ബുധനാഴ്ച ഇതിൽ വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് വിവരം.

