ഡൊണഗൽ: ക്രീസ്ലോഗ് ദുരന്തമുണ്ടായ സ്ഥലത്ത് മറ്റൊരു സർവ്വീസ് സ്റ്റേഷൻ ആരംഭിക്കാനുള്ള നീക്കവുമായി ഉടമകൾ മുന്നോട്ട്. ഇതിന്റെ ഭാഗമായി പുതിയ അപേക്ഷ വരും ദിവസങ്ങളിൽ ലാഫെർട്ടി കുടുംബം ഡൊണഗൽ കൗണ്ടി കൗൺസിൽ മുൻപാകെ സമർപ്പിക്കും. സ്ഫോടനം ഉണ്ടായ സ്ഥലത്തിന്റെ തൊട്ടടുത്തായി സർവ്വീസ് സറ്റേഷൻ നിർമ്മിക്കാനാണ് പദ്ധതി. നേരത്തെ കുടുംബം നൽകിയ അപേക്ഷ ആസൂത്രണ കമ്മീഷൻ തള്ളിയിരുന്നു.
പുതിയ വികസന പദ്ധതിയ്ക്കായി പ്രദേശത്ത് നിലവിലുള്ള വീട് പൊളിക്കേണ്ടതായുണ്ട്. ഇതിനുള്ള അനുമതിയും ചേർത്ത് ആയിരിക്കും അപേക്ഷ നൽകുക. കട, പോസ്റ്റ് ഓഫീസ്, ഓഫ്-ലൈസൻസ്, ഡെലി, ടോയ്ലറ്റുകൾ, ജീവനക്കാരുടെ സൗകര്യങ്ങൾ, ഫോർകോർട്ട്, ഭൂഗർഭ സംഭരണ ടാങ്കുകളും പമ്പുകളും, ഒരു കാർ വാഷ് സൗകര്യം, ഒരു ഔട്ട്ഡോർ വാഷ് കിയോസ്ക്, എടിഎം മെഷീൻ, വിവിധ സൈനേജുകൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2022 ഒക്ടോബറിലാണ് ക്രീസ്ലോ ദുരന്തം ഉണ്ടായത്. സംഭവത്തിൽ 10 പേർക്ക് ജീവൻ നഷ്ടമായിരുന്നു.

