ഡബ്ലിൻ: ഐറിഷ് മലയാളി കെ. ആർ അനിൽകുമാർ രചിച്ച ‘ അമ്മേ എന്റെ പനച്ചിക്കാട്ടമ്മേ ‘ എന്ന ഗാനം റിലീസ് ചെയ്തു. യൂട്യൂബിലൂടെയായിരുന്നു ഗാനത്തിന്റെ റിലീസ്. ഷൈൻ വെങ്കിടങ്ങ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ആതിര ടിസിയാണ്.
പനച്ചിക്കാട് ക്ഷേത്രത്തിലും പരിസരത്തുമായാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളും ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമ്പാട്ടുകാവ് ആമ്പൽ പാടവും അതിന്റെ പ്രകൃതി ഭംഗിയും ഗാനത്തിന് മാറ്റ് കൂട്ടുന്നു. ജയകൃഷ്ണൻ റെഡ് മൂവീസിന്റെ നേതൃത്വത്തിൽ ചിത്രീകരിക്കുന്ന ആൽബത്തിൽ ദേവിക ജ്യോതി ബാബുവാണ് അഭിനയിച്ചിരിക്കുന്നത്. ഗാനം കേൾക്കാൻ https://youtu.be/enKNJsg5Rb8?si=GNrf_pFneV15Ez9T എന്ന യൂട്യുബ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Discussion about this post

