ബെൽഫാസ്റ്റ്: യുകെയും ഇസ്രായേലും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ വടക്കൻ അയർലൻഡിനെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കാൻ ശ്രമിച്ച സ്റ്റോർമോണ്ടിന്റെ സാമ്പത്തിക മന്ത്രി വെട്ടിലായി. സിൻ ഫെയിൻ വനിതാ നേതാവ് കാവോയിംഹെ ആർച്ചിബാൾഡിനെതിരെ യൂണിയൻ അനുകൂല തിങ്ക് ടാങ്ക് യൂണിയനിസ്റ്റ് വോയ്സ് പോളിസി സ്റ്റഡീസ് പ്രീ ആക്ഷൻ പ്രോട്ടോകോൾ ലെറ്റർ പുറത്തിറക്കി. ആർച്ചിബാൾഡിന് വിഷയത്തിൽ നടപടി സ്വീകരിക്കാനുള്ള അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലെറ്റർ പുറത്തിറക്കിയിരിക്കുന്നത്.
ഇസ്രായേലിന് ആയുധം നൽകുന്ന ഒരു കമ്പനിക്കും സാമ്പത്തിക സഹായം നൽകരുതെന്ന് സ്റ്റോർമോണ്ടിന്റെ ബിസിനസ് സപ്പോർട്ട് ഏജൻസിയായ ഇൻവെസ്റ്റ് എൻഐയിലെ ഉദ്യോഗസ്ഥരോട് മന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രീ ആക്ഷൻ പ്രോട്ടോകോൾ ലെറ്റർ പുറത്തിറക്കിയത്.

