ഡബ്ലിൻ: ജനങ്ങൾക്കിടയിലെ പ്രീതി നഷ്ടപ്പെട്ട് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ജനപ്രീതി 11 പോയിന്റ് കുറഞ്ഞ് 33 ശതമാനം ആയി. ഐറിഷ് ടൈംസ്/ ഐപോസ് ബി &എയുടെ പുതിയ സർവ്വേയിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം പ്രതിപക്ഷ പാർട്ടി നേതാവ് മേരി ലൂ മക്ഡൊണാൾഡിന്റെ ജനപിന്തുണ വർധിച്ചിട്ടുണ്ട്.
39 ശതമാനം ആണ് സിൻ ഫെയിൻ നേതാവിന്റെ ജനപിന്തുണ. മൂന്ന് പോയിന്റിന്റെ വർധനവാണ് മേരിയുടെ ജനപിന്തുണയിൽ വന്നിരിക്കുന്നത്. ഫിയന്ന ഫെയിൽ നേതാവ് മൈക്കിൾ മാർട്ടിന് സമാനമായ രീതിയിൽ സൈമൺ ഹാരിസിന്റെ ജനപിന്തുണയും താഴ്ന്നിട്ടുണ്ട്. മൂന്ന് പോയിന്റെ താഴ്ന്ന് 35 ശതമാനം ആണ് നിലവിൽ അദ്ദേഹത്തിന്റെ ജനപിന്തുണ.
നിലവിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള നേതാവ് മേരിയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആദ്യമായിട്ടാണ് മീഹോൾ മാർട്ടിന്റെ പിന്തുണ ഇത്രയേറെ കുറയുന്നത്.

