ഡബ്ലിൻ: ഗാസയിലേക്ക് പോകും വഴി ഇസ്രായേൽ സേന തടവിലാക്കിയതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവച്ച് പ്രസിഡന്റ് കാതറിൻ കനോലിയുടെ സഹോദരി ഡോ. മാർഗരറ്റ് കനോലി. തീർത്തും മനുഷ്യത്വരഹിതമായിട്ടായിരുന്നു സേനാംഗങ്ങൾ തങ്ങളോട് പെരുമാറിയത് എന്ന് മാർഗരറ്റ് പറഞ്ഞു. തുർക്കിയിൽ നിന്നും ഇന്നലെയാണ് മാർഗരറ്റ് ഉൾപ്പെടെയുള്ള സംഘം അയർലൻഡിൽ തിരിച്ചെത്തിയത്.
സേനാംഗങ്ങൾ തടവിലാക്കപ്പെട്ടവരെ തോക്കുകൾ കൊണ്ട് അടിച്ചുവെന്നും ചവിട്ടിമെതിച്ചുവെന്നും മാർഗരറ്റ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. മർദ്ദനത്തിൽ മുറിവുകൾ ഉണ്ടായി. ഈ മുറിവുകളിൽ അവർ ചവിട്ടി. തലയിലും കാലുകളിലും അവർ ചവിട്ടിയെന്നും മാർഗരറ്റ് കൂട്ടിച്ചേർത്തു.
Discussion about this post

