ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിൻമാറി ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി മാർഗരറ്റ് മക്ഗിന്നസ്. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് മത്സരരംഗത്ത് നിന്നും പിന്മാറുന്നത് എന്നാണ് വിവരം. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നില്ലെന്ന് മാർഗരറ്റ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
വളരെ കഠിനമായ തീരുമാനം എന്നായിരുന്നു പിന്മാറ്റത്തെ മാർഗരറ്റ് വിശേഷിപ്പിച്ചത്. താൻ ഇപ്പോൾ പ്രാധാന്യം നൽകുന്നത് ആരോഗ്യത്തിനാണ്. രണ്ട് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കും. ക്യാമ്പെയ്ൻ നടത്താനുള്ള ആരോഗ്യം എനിക്ക് ഇപ്പോൾ ഉണ്ടെന്ന് കരുതുന്നില്ല. നല്ല വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നൽകുന്ന നിർദ്ദേശം. തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറാനുള്ള തീരുമാനം അൽപ്പം കഠിനമാണ്. പക്ഷെ എന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ശരിയായ തീരുമാനമാണെന്നും മാർഗരറ്റ് കൂട്ടിച്ചേർത്തു.

