ഡബ്ലിൻ: അയർലൻഡിൽ അടുത്ത തിങ്കളാഴ്ച മുതൽ മഴ സജീവമാകുമെന്ന് മെറ്റ് ഐറാൻ. ഈ മാസം 20 മുതൽ 26 വരെ രാജ്യത്ത് മഴ ലഭിക്കും. ശരാശരിയ്ക്കും താഴെ മഴയായിരിക്കും ലഭിക്കുകയെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.
ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം വരും ദിവസങ്ങളിൽ കുറയും. ഇതിന് പുറമേ ന്യൂനമർദ്ദത്തിന്റെ സ്വാധീനം ശക്തമാകുന്നുണ്ട്. ഇതാണ് മഴയ്ക്ക് കാരണം ആകുന്നത്. ഈ വേളയിൽ വായുവിന്റെ താപനിലയിൽ നേരിയ തോതിൽ വർധനവ് ഉണ്ടാകുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
Discussion about this post

