ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ചുവടുറപ്പിക്കാൻ പ്രമുഖ ഷൂ ബ്രാൻഡ് ആയ ലോക്. ബെൽഫാസ്റ്റ് സിറ്റി സെന്ററിലെ വിക്ടോറിയ സ്ക്വയറിൽ പുതിയ ഷോപ്പ് തുറക്കാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. നോർതേൺ അയർലന്റിലെ കമ്പനിയുടെ ആദ്യ സ്റ്റോർ കൂടിയാണ് വിക്ടോറിയ സ്ക്വയറിലേത്.
റീട്ടെയ്ൽ യൂണിറ്റാണ് ഇവിടെ ആരംഭിക്കുന്നത്. വില്യം സ്ട്രീറ്റിലെ ഗ്രൗണ്ട് ലെവലിലായിരിക്കും സ്റ്റോർ തുറക്കുന്നത്. ഈ സ്റ്റോറിലേക്ക് ജീവനക്കാരെ തേടി കമ്പനി പരസ്യവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1880 ൽ ഇംഗ്ലണ്ട് ആസ്ഥാനമാക്കി ആരംഭിച്ച കമ്പനിയാണ് ലോക്.
Discussion about this post

