ഡബ്ലിൻ: അയർലന്റിലെ ജലവിതരണത്തിന് പ്രതിസന്ധി സൃഷ്ടിച്ച് പൈപ്പുകളിലെ ചോർച്ച. ഇതേ തുടർന്ന് നല്ലൊരു ശതമാനം ജലം പാഴായി പോകുന്നുണ്ട്. ചൂട് കടുക്കുന്നതിനിടെ ജലം പാഴാകുന്നത് ജനജീവിതം ദുസ്സഹമാക്കുമെന്നാണ് വിലയിരുത്തൽ.
വീടുകളിലേക്ക് വിതരണം ചെയ്യുന്ന വെള്ളത്തിൽ 37 ശതമാനവും എടുക്കുന്നത് നദികൾ, തടാകങ്ങൾ, ഭൂഗർഭ ഉറവകൾ എന്നിവയിൽ നിന്നാണ്. താപനിലയിലെ വർദ്ധനവ് ജലനിരപ്പ് കുറച്ചിട്ടുണ്ട്. ഇതിനിടെ പൈപ്പുകളിലൂടെ വെള്ളം പാഴാകുന്നത് ഭാവിയിൽ ജലക്ഷാമത്തിന് കാരണം ആയേക്കാം.
നിലവിൽ ഉപയോഗിക്കുന്ന പെപ്പുകൾക്ക് വർഷങ്ങളുടെ പഴക്കമാണ് ഉള്ളത്. ചോർച്ചയെ തുടർന്ന് ഇവയെല്ലാം മാറ്റി സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണെന്ന് ഉയിസ് ഐറാൻ വ്യക്തമാക്കി. 2030 ഓടെ മുഴുവൻ പൈപ്പുകളിലെയും ചോർച്ച ഇല്ലാതാക്കുമെന്നും ഉയിസ് ഐറാൻ അറിയിച്ചു.

