ഡബ്ലിൻ: ക്രാന്തി ക്രിക്കറ്റ് ടൂർണമെന്റിൽ ലൂക്കൻ ക്രിക്കറ്റ് ക്ലബ്ബ് (എൽസിസി) ചാമ്പ്യൻമാരായി. ഫൈനലിൽ വാട്ടർഫോർഡ് ടൈഗേഴ്സിനെ 4 വിക്കറ്റിന് തോൽപ്പിച്ചാണ് എൽസിസി കിരീടം സ്വന്തമാക്കിയത്. ഇവർക്ക് ക്രാന്തി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് അനൂപ് ജോണും ലോക കേരള സഭാംഗീ ഷിനിത്ത് എ കെ യും ചേർന്ന് ട്രോഫി സമ്മാനിച്ചു.
വാട്ടർഫോർഡ് ടൈഗേഴ്സ് ആയിരുന്നു ആദ്യം ബാറ്റിംഗിന് ഇറങ്ങിയത്. നാല് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് ഇവർ നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ എൽസിസി ആകട്ടെ മൂന്ന് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ക്രാന്തി കിൽക്കെനി, വാട്ടർ ഫോർഡ് യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് തിങ്കളാഴ്ച ഡബ്ലിൻ കോർക്കാ പാർക്കിലായിരുന്നു നടന്നത്.