ഡബ്ലിൻ: ഈ വർഷത്തെ കേരള ഹൗസ് കാർണിവലിന്റെ ഓൺലൈൻ കാർ പാർക്കിംഗ് ടിക്കറ്റ് ബുക്കിംഗിന് തുടക്കമായി. ഡബ്ലിൻ ചർച്ച് ഓഫ് സയന്റോളജി & കമ്മ്യൂണിറ്റി സെന്ററിലെ പബ്ലിക് അഫയേഴ്സ് ഡയറക്ടർ ഡയാന സ്റ്റാലിൻ ആദ്യ ടിക്കറ്റ് സ്വന്തമാക്കി. ജൂൺ 21 ന് ആണ് കേരള ഹൗസ് കാർണിവൽ.
10 യൂറോ ആണ് കാർ പാർക്കിംഗിനുള്ള അടിസ്ഥാന ടിക്കറ്റ് നിരക്ക്. 21 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള അവസരം ഉണ്ട്. ഈ ദിനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് കാർ പാർക്കിംഗിനായുള്ള സൗകര്യം ഉറപ്പുവരുത്താം.
ഓരോ ഓൺലൈൻ ടിക്കറ്റുകൾക്കുമൊപ്പം ആകർഷകമായി സമ്മാനങ്ങളും ലഭിക്കും. ബുക്കിംഗിനായി https://www.ticket4u.ie/events/kerala-house-carnival-2025 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Discussion about this post

