ഡബ്ലിൻ: കേര ഫ്രോസൺ ഫുഡ് സ്നാക്ക്സ് ടേസ്റ്റിംഗ് ഇവന്റ് ഈ മാസം 13 ന്. ദ്രോഗെഡയിലെ റോയൽ സ്പൈസ് ലാൻഡിൽ രാവിലെ 10 മണിയോടെയാണ് പരിപാടിയ്ക്ക് തുടക്കമാകുക. വൈവിധ്യമാർന്ന രുചിവിരുന്ന് ആസ്വദിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
റോയൽ സ്പൈസ്ലാൻഡും കേര ഫുഡ്സും ചേർന്നാണ് ഇവന്റ് സംഘടിപ്പിക്കുന്നത്. 10 ന് ആരംഭിക്കുന്ന പരിപാടി വൈകീട്ട് മൂന്ന് വരെ തുടരും.
Discussion about this post

