ഡബ്ലിൻ: പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്നുമുള്ള ജിം ഗാവിന്റെ പിന്മാറ്റത്തിന് പിന്നാലെ ഫിയന്ന ഫെയിൽ നേതാക്കളോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ. ഇന്നലെ രാത്രി ഫിയന്ന ഫെയിൽ പാർലമെന്ററി പാർട്ടി യോഗം ചേർന്നിരുന്നു. ഇതിലായിരുന്നു അദ്ദേഹത്തിന്റെ മാപ്പ് പറച്ചിൽ.
ജിം ഗാവിന്റെ പിന്മാറ്റത്തിൽ ഏവരോടും മാപ്പ് ചോദിക്കുന്നതായി മാർട്ടിൻ പറഞ്ഞു. നിങ്ങളുടെ നിരാശ മനസിലാകും. ഗാവിന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കേണ്ടിവന്നതിൽ തനിക്ക് ഖേദമുണ്ട്. പാർട്ടിയുടെ താത്പര്യങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന വ്യക്തിയാണ് താൻ. പാർട്ടിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ചുള്ള ഏതൊരു നിർദ്ദേശവും സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

