ഡബ്ലിൻ: അയർലന്റിൽ നിന്നുള്ള നയതന്ത്രജ്ഞർ ഉൾപ്പെടുന്ന യൂറോപ്യൻ സംഘത്തിന് നേരെ വെടിയുതിർത്ത് ഇസ്രായേൽ സൈനികർ. വെസ്റ്റ് ബാങ്കിലെ ജെനിനിലായിരുന്നു സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
അയർലന്റിൽ നിന്നുളള രണ്ട് നയതന്ത്രജ്ഞരാണ് യൂറോപ്യൻ പ്രതിനിധി സംഘത്തോടൊപ്പം ഉണ്ടായിരുന്നത്. ഇവർക്കായി അനുവദിച്ച പാതയിൽ നിന്നും മാറിസഞ്ചരിച്ച് നിരോധിത മേഖലയിലേക്ക് കടന്നതാണ് വെടിയുതിർക്കാൻ കാരണം എന്നാണ് ഇസ്രായേൽ സൈന്യം വ്യക്തമാക്കുന്നത്. സംഭവത്തെ അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ അപലപിച്ചു. ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.
Discussion about this post

