ഡബ്ലിൻ: ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റത്തിൽ ആശങ്കയിലായി അയർലന്റിലെ ജനങ്ങൾ. ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിക്കുന്നതിൽ 70 ശതമാനത്തോളം ഐറിഷ് ഉപഭോക്താക്കൾ ആശങ്കയിലാണെന്ന് സിൻ ഫെയ്ൻ ലീഡർ മേരി ലൂ മക്ഡൊണാൾഡ് ഡെയിലിൽ വ്യക്തമാക്കി. പിഡബ്ല്യുസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മേരി ഇക്കാര്യം സഭയെ അറിയിച്ചത്.
സിഎസ്ഒയിൽ നിന്നുള്ള കണക്കുകൾ പ്രകാരം നിത്യോപയോഗ സാധനമായ പഞ്ചസാരയുടെ വിലയിൽ 54 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആട്ടിറച്ചി വില 48 ശതമാനം വർദ്ധിച്ചു. മീൻ വില 55 ശതമാനം വർദ്ധിച്ചു. 2021 ന് ശേഷം ഓരോ കുടുംബവും സൂപ്പർ മാർക്കറ്റുകളിൽ 3000 യൂറോ ആണ് പ്രതിവർഷം സാധനങ്ങൾ വാങ്ങാൻ ചിലവാക്കുന്നത് എന്നും മേരി വ്യക്തമാക്കി.
Discussion about this post