ഡബ്ലിൻ: ലോകമെമ്പാടുമുള്ള ഗവേഷണ പ്രതിഭകളെ അയർലന്റിലേക്ക് ആകർഷിക്കാൻ സർക്കാർ. ഇതിനായി ഗ്ലോബൽ ടാലന്റ് ഇനിഷ്യേറ്റീവ് ക്യാബിനെറ്റിൽ കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ജെയിംസ് ലോലെസ്. പദ്ധതി യാദാർത്ഥ്യമാകുന്നതോട് കൂടി രാജ്യത്തിന്റെ ഗവേഷണ മേഖല കരുത്താർജ്ജിക്കും.
അടുത്തിടെ സർവ്വകലാശാലകളിലെ ഗവേഷണത്തിനും ഫെഡറൽ പ്രോഗ്രാമുകൾക്കുമുള്ള യുഎസ് ഫണ്ട് വെട്ടിക്കുറച്ചിരുന്നു. ഇത് അനുകൂലമാക്കിക്കൊണ്ടാണ് സർക്കാർ പുതിയ പദ്ധതി അനുകൂലമാക്കുന്നത്. റിന്യൂവബിൾ എനർജി, മെഡിക്കൽ ടെക്നോളജി ആന്റ് ലൈഫ് സയൻസസ്, സൈബർ ത്രെഡ്സ് ആന്റ് ഫ്ളഡിംഗ്, ഭക്ഷ്യസുരക്ഷ എന്നീ നാല് മുൻഗണനാ മേഖലകളിൽ വിദേശത്ത് വിദഗ്ധരെ കണ്ടെത്താൻ ടാലന്റ് അറ്റാഷെകളെ വിന്യസിക്കും.
Discussion about this post

