ഡബ്ലിൻ: അയർലൻഡിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബറിൽ. നവംബർ 11ാണ് തിരഞ്ഞെടുപ്പ് തിയതി. നിലവിലെ പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് അയർലൻഡിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
കാതറിൻ കനോലി, മാർഗരറ്റ് മക്ഗിന്നസ് എന്നിവർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. 2016 മുതൽ ഗാൽവെ വെസ്റ്റ് ടിഡിയാണ് കാതറിൻ കനോലി. സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് കാതറിൻ മത്സരിക്കുന്നത്.
ഫിൻ ഗെയ്ലിനെ പ്രതിനിധീകരിച്ചാണ് മാർഗരറ്റ് മത്സരിക്കുന്നത്.
മിഡ്ലാൻഡ്സ് നോർത്ത് വെസ്റ്റിൽ നിന്നും 2014-2020 കാലഘട്ടത്തിൽ എംഇപിയായിരുന്നു മാർഗരറ്റ്. 2017 മുതൽ 2020വരെ യൂറോപ്യൻ പാർലമെന്റ് വൈസ് പ്രസിഡന്റ് ആയിരുന്നു. ഇതിന് ശേഷം 2020 മുതൽ 2024 വരെ യൂറോപ്യൻ കമ്മീഷണർ ആയിരുന്നു മാർഗരറ്റ്. അതേസമയം സ്ഥാനാർത്ഥികളെ സംബന്ധിച്ച് മറ്റ് പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും ഇതിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

