ഡബ്ലിൻ: അയർലന്റിലെ ആദ്യ ടാക്കോ ബെൽ റെസ്റ്റോറന്റ് ഈ വേനൽക്കാലത്ത് ആരംഭിക്കാൻ ആപ്പിൾഗ്രീൻ. ടാക്കോ ബെല്ലുമായി ഐറിഷ് കമ്പനി കരാറിലൊപ്പുവച്ചതിന് പിന്നാലെയാണ് ഉടൻ തന്നെ ആദ്യ റെസ്റ്റോറന്റ് ആരംഭിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ടാക്കോ ബെൽ ബ്രാൻഡ് അയർലന്റിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ആപ്പിൾഗ്രീൻ എംഡി സീമസ് സ്റ്റാപ്പിൾട്ടൺ പറഞ്ഞു.
അയർലന്റിൽ ആദ്യ ടാക്കോ ബെൽ റെസ്റ്റോറന്റ് തുടങ്ങാൻ പോകുന്നുവെന്ന വിവരം പുറത്തുവിടുന്നതിൽ ഞങ്ങൾ വലിയ ആവേശത്തിലാണ്. ടാക്കോ ബെൽ ബ്രാൻഡ് രാജ്യത്ത് എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ടാക്കോ ബെൽ ആരംഭിച്ചതിൽ ഐറിഷ് ഉപഭോക്താക്കൾ ആവേശത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകവ്യാപകമായി 8,700 ഓളം റെസ്റ്റോറന്റുകളാണ് അമേരിക്കയിൽ വേരുള്ള ടാക്കോ ബെല്ലിന് ഉള്ളത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിരവധി ടാക്കോ ബെൽ റെസ്റ്റോറന്റുകൾ അയർലന്റിൽ തുറക്കും.

