ഡബ്ലിൻ: സാമ്പത്തിക വളർച്ചയുടെ പാതയിൽ അയർലന്റ്. ഈ വർഷം ആദ്യ പാദത്തിൽ രാജ്യത്തിന്റെ സാമ്പദ് വ്യവസ്ഥ കുതിച്ചുയർന്നു. ആദ്യ മൂന്ന് മാസങ്ങളിൽ 9.7 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. മാർച്ചിൽ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ നിന്നുള്ള കയറ്റുമതിയിലെ വർദ്ധനവാണ് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് കരുത്തായത്.
ട്രംപിന്റെ താരിഫ് നയം രാജ്യത്തിന്റെ കയറ്റുമതി മേഖലയെ സാരമായി ബാധിച്ചിരുന്നു. എന്നാൽ ഇത് മറികടന്നുകൊണ്ടാണ് രാജ്യം നിർണായക നേട്ടം സ്വന്തമാക്കിയത്. മൊത്ത ആഭ്യന്തര ഉത്പ്പാദനത്തിലെ ഉണർവും രാജ്യത്തിന് കരുത്തായി. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്.
Discussion about this post

