ഡബ്ലിൻ: യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയാർ റിസർച്ചിൽ (സിഇആർഎൻ) അംഗമായി അയർലൻഡും. ഇനി മുതൽ സിഇആർഎന്നിന്റെ ഗവേഷണങ്ങളിൽ ഐറിഷ് ഗവേഷകരും പങ്കാളികളാകും. ജനീവയ്ക്ക് പുറത്ത് ഫ്രാങ്കോ-സ്വിസ് അതിർത്തിയിൽ, ലോകത്തിലെ ഏറ്റവും വലിയ കണികാ ഭൗതികശാസ്ത്ര ലബോറട്ടറി പ്രവർത്തിക്കുന്ന ഒരു അന്തർസർക്കാർ സംഘടനയാണ് സിഇആർഎൻ.
സിഇആർഎന്നിലെ അംഗത്വം ഐറിഷ് ഗവേഷകർക്ക് ശാസ്ത്രീയ ഗവേഷണങ്ങളുടെ ഭാഗമാകാൻ അവസരം നൽകുന്നതിന് പുറമേ സ്റ്റാഫ് തസ്തികകൾക്കും ഫെലോഷിപ്പുകൾക്കും യോഗ്യരാക്കുകയും ചെയ്യും. അഞ്ച് വർഷക്കാലത്തേയ്ക്ക് 1.9 മില്യൺ യൂറോയാണ് അംഗങ്ങൾക്ക് ചിലവ് വരിക.
Discussion about this post

