ഡബ്ലിൻ: ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വിജയകരമായി നടപ്പാക്കാൻ കഴിയാതെ അയർലന്റ്. വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിന് വേണ്ടിയുളള മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കുന്നതിൽ അയർലന്റിന് വീഴ്ച സംഭവിക്കുന്നുണ്ടെന്നാണ് പരിസ്ഥിതി സംരക്ഷണ ഏജൻസി വ്യക്തമാക്കുന്നത്. ഈ നില തുടർന്നാൽ 2030 ഓടെ നിശ്ചയിച്ച ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ രാജ്യത്തിന് കഴിയില്ല.
കാർഷിക മേഖലയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ഹരിതഗൃഹവാതകം പുറന്തള്ളപ്പെടുന്നത്. ഇത് കുറയ്ക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടില്ല. ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലിൽ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
Discussion about this post

