ഡബ്ലിൻ: അംഗീകാരമില്ലാത്ത വെബ്സൈറ്റുകളിൽ നിന്നും മരുന്നുകൾ വാങ്ങരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഐറിഷ് ഫാർമസി യൂണിയൻ. ഇത്തരം സൈറ്റുകളിൽ നിന്നും ലഭിക്കുന്ന വ്യാജ മരുന്നുകൾ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ മരുന്നുകൾ വാങ്ങാൻ അംഗീകൃത വെബ്സൈറ്റുകൾ സന്ദർശിക്കണമെന്നും ഐപിയു നിർദ്ദേശിച്ചു.
മാധ്യമത്തോട് സംസാരിക്കുന്നതിനിടെ ഐപിയു പ്രസിഡന്റ് ടോം മുറിയാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. അംഗീകാരമില്ലാത്ത വെബ്സൈറ്റുകൾ മരുന്നുകൾ വാങ്ങാൻ ആളുകൾ പ്രയോജനപ്പെടുത്തുന്നു എന്നത് വലിയ ആശങ്കയുളവാക്കുന്ന ഒന്നാണ്. കാരണം എന്താണ് തരുന്ന മരുന്നിൽ ഉളളത് എന്ന് രോഗികൾക്ക് അറിയില്ല.
ചില മരുന്നുകളിൽ ആവശ്യമുള്ളത് ഉണ്ടാകില്ല. അതേസമയം മറ്റുമരുന്നുകളിൽ ശരീരത്തിന് ദോഷം ചെയ്യുന്ന ഘടകങ്ങൾ ഉണ്ടാകും. അതിനാൽ അംഗീകൃതമല്ലാത്ത സൈറ്റുകളിൽ നിന്നും മരുന്നുകൾ വാങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

