ഡബ്ലിൻ: അയർലൻഡിലെ ക്രെഷുകൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ച് പൂട്ടാൻ സാധ്യത. ഫണ്ടിംഗിലെ അപര്യാപ്തതയെ ചൊല്ലി സർക്കാരുമായുള്ള തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതുവരെ അടച്ചുപൂട്ടാനാണ് തീരുമാനം.
വർധിച്ചുവരുന്ന ചിലവുകൾക്കിടയിൽ മുന്നോട്ട് പോകാൻ ഉടമകൾക്ക് ബുദ്ധിമുട്ടുകയാണെന്ന് ഫെഡറേഷൻ ഓഫ് ഏർലി ചൈൽഡ്ഹുഡ് പ്രൊവൈഡേഴ്സ് പ്രതികരിച്ചു. സർക്കാർ നിലവിൽ നൽകുന്ന ഫണ്ട് ചിലവുകൾ നിറവേറ്റാൻ പര്യാപ്തമല്ല. ലാഭവിഹിതം നിരന്തരം വെട്ടിക്കുറയ്ക്കുമ്പോൾ എല്ലാ സേവനങ്ങളും നൽകാൻ കഴിയില്ലെന്നും ഫെഡറേഷൻ ചെയർപേഴ്സൺ എലൈൻ ഡുന്നെ പറഞ്ഞു.
Discussion about this post

