ഡബ്ലിൻ: യൂറോസോണിലൂടനീളം ഇൻസ്റ്റന്റ് പേയ്മെന്റ് സംവിധാനം ആരംഭിക്കാൻ ഐറിഷ് ബാങ്കുകൾ. പണമിടപാടുകൾ കൂടുതൽ ലളിതവും എളുപ്പമുള്ളതും ആക്കുക ലക്ഷ്യമിട്ടാണ് നീക്കം. ദിവസങ്ങൾക്കുള്ളിൽതന്നെ ഈ സൗകര്യങ്ങൾ നിലവിൽവരും.
യൂറോപ്യൻ യൂണിയന്റെ ഇൻസ്റ്റന്റ് പേയ്മെന്റ്സ് റെഗുലേഷന്റെ ഭാഗമായിട്ടാണ് സേവനങ്ങൾ അവതരിപ്പിക്കുന്നത്. സൗകര്യങ്ങൾ നിലവിൽവരുന്നതോട് കൂടി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 24 മണിക്കൂറും പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യാം. സെക്കന്റുകൾക്കുള്ളിൽ തന്നെ പണമിടപാട് പൂർത്തിയാകും എന്നതാണ് ഇത്തരം പേയ്മെന്റുകളുടെ സവിശേഷത. പണം അയച്ച് 10 സെക്കന്റുകൾക്കുള്ളിൽതന്നെ സ്വീകർത്താവിന് പണം ലഭിച്ചതായുള്ള സന്ദേശം ലഭിക്കും.
Discussion about this post

