ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അതിവേഗ നടപടി ആവശ്യപ്പെട്ട് ഐറിഷ് നഴ്സസ് ആന്റ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (ഐഎൻഎംഒ). ഈ നില തുടർന്നാൽ സമ്മറിൽ ട്രോളികൾക്കും ക്ഷാമം നേരിടും. ചൊവ്വാഴ്ചവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ അയർലന്റിലാകമാനം 524 രോഗികളാണ് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത് എന്നും ഐഎൻഎംഒ വ്യക്തമാക്കി.
524 രോഗികൾക്ക് ട്രോളികളിൽ ചികിത്സ നൽകേണ്ടിവരുന്നത് വളരെ ആശങ്കയുണ്ടാക്കുന്നത് ആണെന്ന് ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ ഷീഗ്ധ പറഞ്ഞു. ഇത് മറികടക്കാൻ കമ്യൂണിറ്റി സേവനങ്ങൾ ശക്തമാക്കിയേ മതിയാകൂ. അല്ലെങ്കിൽ വേനൽക്കാലത്ത് ട്രോളികൾക്കും കടുത്ത പ്രതിസന്ധി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം കിടക്കകളുടെ അഭാവത്തെ തുടർന്ന് 7,989 രോഗികൾക്കാണ് ട്രോളികൾ, ചെയറുകൾ എന്നിവയിൽ പരിചരണം നൽകിയത്.

