ഡബ്ലിൻ: അയർലൻഡിൽ പലചരക്ക് സാധനങ്ങളുടെ പണപ്പെരുപ്പം ഏറ്റവും ഉയരത്തിൽ. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന നിലയിലാണ് പണപ്പെരുപ്പം എന്നാണ് വേൾഡ്പാനൽ കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ മൊത്തം പണപ്പെരുപ്പ നിരക്കിന്റെ ഇരട്ടിയിലധികമാണ് ഇതെന്നും വേൾഡ്പാനലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
നേരത്തെ ഒക്ടോബറിൽ പണപ്പെരുപ്പം വർധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് പണപ്പെരുപ്പം ഇത്രയും ഉയരത്തിൽ എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സൂപ്പർമാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വലിയ വർധനവ് തുടരുകയാണ്. ഇത് അയർലൻഡിലെ സാധാരണക്കാരെ സാരമായി ബാധിക്കുന്നുണ്ട്.
Discussion about this post

