ഡബ്ലിൻ: അയർലൻഡിൽ വ്യാജ പേയ്മെന്റുകളിൽ വർധന. കഴിഞ്ഞ വർഷം 40 ശതമാനത്തിന്റെ വർധനവാണ് ഇത്തരം പേയ്മെന്റുകളിൽ ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. സെൻട്രൽ ബാങ്ക് പുറത്തുവിട്ട പേയ്മെന്റ് ഫ്രോഡ് സ്ഥിതിവിവര കണക്കുകളിലെ വിവരങ്ങളിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഉള്ളത്.
കഴിഞ്ഞ വർഷം 160 മില്യൺ യൂറോയുടെ വ്യാജ പേയ്മെന്റുകളാണ് നടന്നത്. 2023 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ തുകയിൽ 25 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. പണമിടപാടുകളുടെ മൂല്യവും അളവും കണക്കിലെടുത്താൽ ഇ- മണി ഇടപാടുകളും പണമയയ്ക്കലുകളുമാണ് വർധനവിന് കാരണം. മുൻ വർഷം ഇത്തരം പേയ്മെന്റുകളിലെ തട്ടിപ്പിൽ ഇരട്ടിയിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്. തട്ടിപ്പ് 3.3 മില്യൺ യൂറോയിൽ നിന്നും 25.6 മില്യൺ യൂറോ ആയി ഉയർന്നു.

