ഡബ്ലിൻ: യൂറോപ്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ മന്ത്രി തോമസ് ബൈറൺ. യൂറോപ്യൻ യൂണിയനും അമേരിക്കയുമായുള്ള വ്യാപാരത്തെ തീരുമാനം സാരമായി തന്നെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ യൂറോപ്യൻ കമ്മീഷൻ നിലപാടിൽ ഉറച്ച് നിൽക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തുകയാണെങ്കിൽ അമേരിക്കയിലേക്കുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ഇറക്കുമതി നിർത്തലാക്കും. വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങളും യൂറോപ്യൻ കമ്മീഷനും സമാധാനം പാലിക്കണം. ട്രംപിന്റെ പ്രകോപനപരമായ എല്ലാ പ്രസ്താവനകളോടും പ്രതികരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

