ഡബ്ലിൻ: പുതിയ നാഷണൽ സൂപ്പർ കമ്പ്യൂട്ടർ സുരക്ഷിതമാക്കാൻ അയർലൻഡ്. ഇത് സംബന്ധിച്ച ഹോസ്റ്റിംഗ് കരാറിൽ ഒപ്പുവച്ചു. സൂപ്പർ കമ്പ്യൂട്ടറുകളുടെ ആസ്ഥാനമായ ഗാൽവെ സർവ്വകലാശാലയിലെ ഐറിഷ് സെന്റർ ഫോർ ഹൈ- എൻഡ് കമ്പ്യൂട്ടിംഗ് ആണ് പുതിയ സിസ്റ്റം ഏറ്റെടുക്കുന്നത്.
ഐസിഎച്ച്ഇസി വിജയകരമായി എഐ ഫാക്ടറി ആന്റിന ബിഡ് പൂർത്തിയാക്കിയിട്ടുണ്ട്. എ ഐ എഫ് ഐ ആർ എൽ-ആന്റിനയ്ക്ക് യൂറോപ്യൻ ഫണ്ടിൽ നിന്നും പണവും ലഭിച്ചിട്ടുണ്ട്. യൂറോഎച്ച്പിസി ജെയു നടത്തിയ വിലയിരുത്തലിന് ശേഷം ആയിരുന്നു ഇത്. ഫണ്ടിൽ നിന്നും 5 മില്യൺ യൂറോയാണ് ഐസിഎച്ച്ഇസിയ്ക്ക് ലഭിച്ചത്.
Discussion about this post

