ഡബ്ലിൻ: ആരോഗ്യപ്രവർത്തകരുടെ പ്രവർത്തന സമയം വർദ്ധിപ്പിക്കാനൊരുങ്ങി ഹെൽത്ത് സർവ്വീസ് എക്സിക്യൂട്ടീവും (എച്ച്എസ്ഇയും) സഹായം വാങ്ങുന്ന ഏജൻസികളും. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമേഖലയിലെ യൂണിയനുകളുമായി ധാരണയിലെത്തി. ഇനി മുതൽ അയർലന്റിലെ ആരോഗ്യപ്രവർത്തകർ അധിക സമയം ജോലി ചെയ്യേണ്ടിവരും.
എച്ച്എസ്ഇയുടെ കീഴിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർക്കെല്ലാം ഈ നിബന്ധന ബാധകമാണ്. ദിവസേനയുള്ള പ്രവൃത്തി സമയം വർദ്ധിപ്പിച്ച് ഇവരുടെ സേവനം കൂടുതൽ ഫലപ്രദമാക്കുകയാണ് ലക്ഷ്യം. സ്വകാര്യ ആശുപത്രികൾ, കെയർ ഹോമുകൾ, സാമൂഹ്യ ആരോഗ്യസേവനങ്ങൾ എന്നിവയെല്ലാം ഈ പരിഷ്കാരത്തിന്റെ പരിധിയിൽ വരും.
Discussion about this post

