ഡബ്ലിൻ: അയർലന്റിൽ ശരീരംഭാരം കുറയ്ക്കുന്നതിനുള്ള വ്യാജ മരുന്നുകളുടെ അനധികൃത കടത്ത് വർദ്ധിച്ചതായി റിപ്പോർട്ട്. ഹെൽത്ത് പ്രൊഡക്റ്റ്സ് റെഗുലേറ്ററി അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. മുൻവർഷത്തെ അപേക്ഷിച്ച് ശരീരഭാരം കുറയ്ക്കുന്നതിനുള്ള വ്യാജമരുന്നിന്റെ കടത്ത് 14 ശതമാനം വർദ്ധിച്ചുവെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം ഒരു ദശലക്ഷത്തിലധികം വ്യാജമരുന്നാണ് അതോറിറ്റി പിടിച്ചെടുത്തത്. 2023നെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. പിടിച്ചെടുക്കുന്നവയിൽ പകുതിയോളം അനബോളിക് സ്റ്റിറോയിഡുകൾ, മയക്കുമരുന്നുകൾ, ഉദ്ധാരണക്കുറവ് മരുന്നുകൾ എന്നിവയാണ്.
2022 ൽ വ്യാജ സെമാഗ്ലൂറ്റെഡിന്റെ 32 യൂണിറ്റുകൾ പിടിച്ചെടുത്തിരുന്നു. എന്നാൽ 2023 ൽ ഇത് 286 യൂണിറ്റ് ആയി തുടർന്നു. കഴിഞ്ഞ വർഷം 1,225 യൂണിറ്റ് ആണ് പിടിച്ചെടുത്തത്.

