ഡബ്ലിൻ: കുറഞ്ഞ വിലയിൽ ഹോം ലോണുകൾ വാഗ്ദാനം ചെയ്ത് അയർലൻഡിലെ ക്രെഡിറ്റ് യൂണിയനുകൾ. വീടുകൾ വാങ്ങുന്നതിനും വായ്പാസ്ഥാപനം സ്വിച്ച് ചെയ്യുന്നതിനും പുതിയ സ്റ്റാൻഡേർഡ് മോർട്ട്ഗേജുകൾ പ്രയോജനപ്പെടുത്താം. ഭവന വിപണിയിൽ കണ്ണുവച്ചാണ് ക്രെഡിറ്റ് യൂണിയനുകളുടെ പുതിയ നീക്കം.
ഓഗസ്റ്റിൽ സെൻട്രൽ ബാങ്ക് ക്രെഡിറ്റ് യൂണിയനുകളുടെ വായ്പാ ശേഷി മൂന്നിരട്ടിയാക്കിയിരുന്നു. ഇതാണ് ക്രെഡിറ്റ് യൂണിയനുകൾക്ക് ഗുണമായി ഭവിച്ചത്. ഇതോടെ വായ്പാ ശേഷി 2.9 ബില്യൺ യൂറോയിൽ നിന്നും 9.9 ബില്യൺ യൂറോയായി ഉയർന്നു. ഇതോടെയാണ് ഭവന വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
Discussion about this post

