ഡബ്ലിൻ: വസ്ത്ര വ്യാപാര ഭീമനായ എച്ച്&എമ്മിന്റെ നികുതിയ്ക്ക് മുൻപുള്ള വരുമാനത്തിൽ വർധനവ്. കഴിഞ്ഞ വർഷം സ്ഥാപനത്തിന്റെ നികുതിയ്ക്ക് മുൻപുള്ള ലാഭം അഞ്ച് മടങ്ങ് വർധിച്ചു. 3.87 മില്യൺ യൂറോ ആയിരുന്നു നികുതിയ്ക്ക് മുൻപുള്ള കമ്പനിയുടെ നേട്ടം.
2024 നവംബർ 30 വരെ സ്വീഡിഷ് ഉടമസ്ഥതയിലുള്ള എച്ച്&എമ്മിന്റെ വരുമാനത്തിൽ 437 ശതമാനത്തിന്റെ വർധനവ് ഉണ്ടായി എന്നാണ് പുതിയ കണക്കുകൾ. എന്നാൽ ആകെ വരുമാനത്തിൽ 1 ശതമാനത്തിന്റെ കുറവ് ഉണ്ടായി. 1.2 മില്യൺ യൂറോ കുറഞ്ഞ് 2024 നവംബർ 30 വരെയുള്ള വരുമാനം 113.2 മില്യൺ യൂറോയിൽ നിന്ന് 119.99 മില്യൺ യൂറോയായി.
Discussion about this post

