ഡബ്ലിൻ: അയർലന്റിൽ ശക്തമായ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ഈ വാരാന്ത്യത്തിൽ അയർലന്റിൽ വീണ്ടും ചൂട് വർദ്ധിക്കുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. അതേസമയം രാജ്യത്ത് നിലവിൽ അസ്ഥിരകാലാവസ്ഥ തുടരുകയാണ്.
യൂറോപ്പിലാകമാനം ഈ ആഴ്ച ചൂട് കൂടുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തൽ. അയർലന്റിനെയും ഇത് ബാധിക്കും. ബ്രിട്ടണിൽ താപനില 30 ഡിഗ്രി മറികടക്കുമെന്നാണ് കരുതുന്നത്. അങ്ങിനെയെങ്കിൽ അയർലന്റിലും ചൂട് വർദ്ധിക്കും. ഇതിന്റെ ഫലമായി ശക്തിയേറിയ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post

