ഡബ്ലിൻ: അയർലന്റിൽ ശനിയാഴ്ചയും ചൂടുള്ള തെളിഞ്ഞ കാലാവസ്ഥ തുടരും. ഇന്ന് താപനില 19 മുതൽ 24 ഡിഗ്രിവരെ ഉയരുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം ഇന്ന് വൈകുന്നേരം തണുത്ത കാലാവസ്ഥ അനുഭവപ്പെടും.
തീരമേഖലകളിൽ ആയിരിക്കും വൈകീട്ടോടെ തണുപ്പ് അനുഭവപ്പെടുക. ഇവിടങ്ങളിൽ താപനില 5 മുതൽ 9 ഡിഗ്രിവരെ താഴും. തണുത്ത കാറ്റിനും സാദ്ധ്യതയുണ്ട്.
Discussion about this post

