ഡബ്ലിൻ: അയർലൻഡിന്റെ ആരോഗ്യമേഖലയ്ക്ക് അധിക ധനസഹായം ആവശ്യമെന്ന് എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് ബെർണാഡ് ഗ്ലോസ്റ്റർ. സർക്കാർ സ്ഥിരമായി നൽകുന്ന ഫണ്ടിനൊപ്പം അയർലൻഡിന് ഈ വർഷം അനുബന്ധസഹായം കൂടി ആവശ്യമാണ്. ഈ വർഷം അധികമായി 250 മില്യൺ യൂറോ ആവശ്യമാണെന്നും ഗ്ലോസ്റ്റർ പറയുന്നു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ തുക വളരെ കുറവാണ്. ചിലവ് കുറയ്ക്കുന്നത് സംബന്ധിച്ച് എച്ച്എസ്ഇയും സർക്കാരും തീരുമാനിച്ച കാര്യങ്ങൾ കൃത്യമായി നടപ്പിലാകുന്നുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ആരോഗ്യരംഗം കുറച്ചുകൂടി ശക്തിപ്പെട്ടിട്ടുണ്ട്. ഇത് തുടരുമെന്നും ബെർണാഡ് കൂട്ടിച്ചേർത്തു.
Discussion about this post

