ഡബ്ലിൻ: അയർലന്റിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് നേട്ടമേകി ഗോൾഫ്. അയർലന്റിൽ പ്രായപൂർത്തിയായ 10 ൽ ഒരാൾ ഗോൾഫ് കളിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗോൾഫ് വഴി പ്രതിവർഷം 717 മില്യൺ യൂറോ രാജ്യത്തിന്റെ ഖജനാവിൽ എത്തുന്നുണ്ട്. ഇതിന് പുറമേ കായികയിനം 15,600 തൊഴിലവസരങ്ങളും ഒരുക്കുന്നു.
ഗോൾഫ് സംഘടനകളുടെ കൂട്ടായ്മയായ ആർ&എയുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ഗോൾഫ് തൊഴിൽ, നികുതി വരുമാനം, എന്നിവയ്ക്ക് നൽകുന്ന പ്രയോജനങ്ങൾ ആയിരുന്നു പഠനവിധേയം ആക്കിയത്. കൊറോണയ്ക്ക് ശേഷം ഗോൾഫ് ടൂറിസത്തിന്റെ പ്രാധാന്യവും പങ്കാളിത്തവും വർദ്ധിച്ചിട്ടുണ്ട്.
Discussion about this post