ഡബ്ലിൻ: മുൻ വാടകക്കാരന് പണം തിരികെ നൽകി ജിം ഗാവിൻ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയതിന് പിന്നാലെയാണ് അദ്ദേഹം വാടകക്കാരന് പണം നൽകിയത്. 3,300 യൂറോ ആയിരുന്നു ജിം ഗാവിൻ മുൻ വാടകക്കാരനായ നിയാൽ ഡൊണാൾഡിന് നൽകിയത്.
ജിം ഗാവിനുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. വീടൊഴിയുമ്പോൾ വാടകക്കാരന് പണം നൽകാതെ കബളിപ്പിച്ചുവെന്നായിരുന്നു ഗാവിനെതിരെ ഉയർന്ന ആരോപണം. ചാനൽ പരിപാടിയ്ക്കിടെ നിയാൽ ഡൊണാൾഡ് ആയിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഗാവിനെതിരെ വലിയ വിമർശനം ഉയരുകയായിരുന്നു. ഇതേ തുടർന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും അദ്ദേഹം പിന്മാറി. തിരഞ്ഞെടുപ്പിൽ ഫിയന്ന ഫെയിലിന്റെ സ്ഥാനാർത്ഥിയായിട്ടായിരുന്നു ഗാവിൻ മത്സരിക്കാനിരുന്നത്.

