ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. ഇതിൽ സ്ത്രീയ്ക്കും പുരുഷനുമെതിരെ കുറ്റം ചുമത്തി. 44 വയസ്സുള്ള സ്ത്രീയും 32, 39,28 വയസ്സുളള പുരുഷന്മാരുമാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി 8.45 ഓടെ ക്ലെയർമോണ്ട് കോടതി പരിസരത്തായിരുന്നു സംഭവം. 50 കാരന് നേരെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കും പരിക്കേറ്റു.
Discussion about this post

