ബെൽഫാസ്റ്റ്: റത്ലിൻ ഐലന്റിൽ അപൂർവ്വയിനത്തിൽപ്പെട്ട കടൽപക്ഷി പ്രജനനം നടത്തിയതായി കണ്ടെത്തൽ. മാങ്ക്സ് ഷിയർവാട്ടർ എന്ന കടൽപക്ഷിയാണ് എത്തിയിരിക്കുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് കടൽപക്ഷി ഇവിടെയെത്തി പ്രജനനം നടത്തുന്നത്.
വംശനാശ ഭീഷണി നേരിടുന്ന പക്ഷിയാണ് മാങ്ക്സ് ഷിയർവാട്ടർ. ആമ്പർ ലിസ്റ്റഡ് സ്പീഷിസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പക്ഷിയെ 20ാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളിൽ ദ്വീപിൽ കണ്ടിരുന്നു. എന്നാൽ അവസാനമായതോടെ ഇവയുടെ സാന്നിദ്ധ്യം ദ്വീപിൽ നിന്നും നഷ്ടമായി. പിന്നീട് ഇപ്പോഴാണ് ഇവ പ്രജനനത്തിനായി ദ്വീപിൽ എത്തിയത്. കടൽപക്ഷികളുടെ സ്ഥിരമായ പ്രജനന കേന്ദ്രമാണ് റത്ലിൻ ഐലന്റ്.
Discussion about this post

