ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ കെറിയർ സർവ്വീസായ ഫാസ്റ്റ്വേയുടെ ഡെലിവറിയിൽ കാലതാമസം നേരിടും. മാതൃകമ്പനിയായ നൂവിയോൺ റിസീവർഷിപ്പിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഡെലിവറിയിൽ കാലതാമസം ഉണ്ടാകുക. പാഴ്സലുകൾ ലഭിക്കാൻ ഒരു പക്ഷേ രണ്ട് ആഴ്ചയോളം സമയം എടുത്തേക്കാമെന്ന് അധികൃതർ അറിയിച്ചു.
50,000 പാഴ്സലുകൾ ഇപ്പോഴും വിതരണം ചെയ്യാൻ ഉണ്ട്. കഴിഞ്ഞ ആഴ്ച ഇത് 55,000 ആയിരുന്നു. ഒരാഴ്ചയ്ക്കിടെ 5000 പാഴ്സലുകൾ ഡെലിവറി ചെയ്യാൻ മാത്രമാണ് ഫാസ്റ്റ്വേക്ക് കഴിഞ്ഞത്.
Discussion about this post

