ഡബ്ലിൻ: യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന് റിപ്പോർട്ട്. പലിശനിരക്കിൽ കാൽശതമാനത്തിന്റെ കുറവ് ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ 12 മാസത്തിനിടെ എട്ടാമത്തെ തവണയാണ് ബാങ്ക് പലിശ കുറയ്ക്കുന്നത്.
മന്ദഗതിയിലുള്ള യൂറോസോൺ എക്കണോമിയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ ഭാഗമായിട്ടാണ് പലിശനിരക്ക് കുറയുന്നത്. മെയ് മാസത്തിൽ യൂറോ സോൺ പണപ്പെരുപ്പം ലക്ഷ്യത്തെക്കാൾ രണ്ട് ശതമാനത്തിൽ താഴെ എത്തിയിരുന്നു.
Discussion about this post

