കോർക്ക്: കൗണ്ടി കോർക്കിലെ ബ്ലാക്ക് വാട്ടർ നദിയിൽ മീനുകൾ ചത്ത് പൊന്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻവിരോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (ഇപിഎ). മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ മീനുകൾ ചാകാൻ വെള്ളത്തിലെ ചില ഘടകങ്ങൾ കാരണമായതായുള്ള പരാമർശങ്ങളുണ്ട്. ഇതേ തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
ഇപിഎ നിയന്ത്രിത മേഖലകളിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇവിടെ നിന്നുള്ള മാലിന്യങ്ങളോ രാസവസ്തുക്കളോ കഴിഞ്ഞ മാസം 12 ന് മുൻപ് നദിയിലെ വെള്ളവുമായി സംയോജിച്ചിരിക്കാമെന്നാണ് സംശയിക്കുന്നത്. പ്രദേശത്തെ 10 വ്യവസായ ശാലകൾ, രണ്ട് കുടിവെള്ള പ്ലാന്റുകൾ എന്നിവ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു.
Discussion about this post

