വാട്ടർഫോർഡ്: വാട്ടർഫോർഡ് സിറ്റിയിൽ ഉണ്ടായ വാഹനാപകടത്തിൽ 18 കാരന് ഗുരുതരപരിക്ക്. കോർക്ക് റോഡിൽ ( ആർ680) ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 18 കാരൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിലാണ് ചികിത്സയിൽ കഴിയുന്നത്.
ഇ-ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു 18 കാരൻ. ഇതിനിടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറുകാരൻ പരിക്കുകൾ ഒന്നും ഇല്ലാതെ രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് അറിയുന്നവർ എത്രയും വേഗം മുന്നോട്ടുവരണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
Discussion about this post

