ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിലെ ഡിവിസ് ടവറിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാത വസ്തു കണ്ടെത്തി. ഇതേ തുടർന്ന് ടവറിലുള്ളവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായിട്ടാണ് ടവറിൽ നിന്നും ആളുകളെ ഒഴിപ്പിച്ചത്. ടവറിന് മുൻപിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് അജ്ഞാത വസ്തു ശ്രദ്ധയിൽപ്പെട്ടത്. ടാക്സി ഡ്രൈവർ ഷോൺ ഒ’റെയ്ലിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇവിടെ എത്തിയിരുന്നു. അപ്പോഴാണ് അജ്ഞാത വസ്തു ശ്രദ്ധയിൽപ്പെട്ടത്. സ്ഥലത്ത് ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്.
Discussion about this post

