ഡബ്ലിൻ: അയർലൻഡിൽ ഡീസൽ വില ഉയരും. വ്യാപാരികളുടെ സംഘടനയായ കൺവീനിയൻസ് സ്റ്റോഴ്സ് ആൻഡ് ന്യൂസ് ഏജന്റ്സ് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വാരാന്ത്യത്തോടെ വില വർധനവ് പ്രാബല്യത്തിൽവരുമെന്നും സംഘടന വ്യക്തമാക്കുന്നു.
ഡീസൽ വില ലിറ്ററിന് 10 സെന്റ് വരെ ഉയരുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. പെട്രോൾ വിലയിലും നേരിയ വർധനവിന് സാധ്യതയുണ്ട്. ഫോർകോർട്ടുകളിലേക്ക് ഇന്നലെ വിതരണം ചെയ്ത ഡീസലിന്റെ വില വർധിച്ചിട്ടുണ്ട്. ഇതാണ് വില വർധനവിലേക്ക് നയിച്ചത്. വില വർധനവ് പ്രാബല്യത്തിൽവന്നാൽ ഡീസൽ വില ലിറ്ററിന് 1.80 യൂറോ മറികടക്കാൻ സാധ്യതയുണ്ട്.
Discussion about this post

