ഡബ്ലിൻ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് സർക്കാരിന് അനാവശ്യ ചിലവുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം കുടിയേറ്റക്കാരെ നാടുകടത്താൻ 3,25,000 യൂറോയാണ് സർക്കാർ ചിലവിട്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 35 പേരെയായിരുന്നു കഴിഞ്ഞ ദിവസം അയർലന്റിൽ നിന്നും നാടുകടത്തിയത്.
ലാഗോസിലേക്കുള്ള ചാർട്ടേഡ് വിമാനത്തിലാണ് ഇവരെ നാടുകടത്തിയത്. നൈജീരിയയിൽ ആയിരുന്നു ഇവരെ എത്തിച്ചത്. ഈ വർഷം ഇതുവരെ 1940 പേരെ നാടുകടത്താൻ ഉത്തരവിട്ടതായി മൈഗ്രേഷൻ സഹമന്ത്രി കോളം ബ്രോഫി പറഞ്ഞു.
Discussion about this post

