ഡബ്ലിൻ: നഗരത്തിൽ ഡ്രോൺ ഡെലിവറി ആരംഭിച്ച് ഡെലിവ്രൂ. ബ്ലാഞ്ചാർഡ്സ്ടൗണിൽ മൂന്ന് കിലോ മീറ്റർ ചുറ്റളവിലാണ് ഡെലിവ്രൂ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. മന്നയാണ് ഡ്രോൺ ഡെലിവറിയുടെ പ്രായോജകർ.
പ്രദേശത്തുള്ളവർക്ക് ഇനി സാധനങ്ങൾ ഓർഡർ ചെയ്ത് മൂന്ന് മിനിറ്റിനുള്ളിൽ ഡ്രോൺ ഡെലിവറിയായി ലഭിക്കും. നിലവിൽ ഭക്ഷണങ്ങൾ മാത്രമാണ് ഡ്രോൺ വഴി വിതരണം ചെയ്യുന്നത്. ആറ് മാസത്തിനുള്ളിൽ പലചരക്ക് ഉൾപ്പെടെ വിതരണം ചെയ്യാൻ കഴിയുമെന്ന് കമ്പനി പറഞ്ഞു. മണിക്കൂറിൽ 80 കിലോമീറ്ററാണ് ഡ്രോണുകളുടെ വേഗം.
Discussion about this post