കോർക്ക് സിറ്റി: കോർക്ക് സീറോ മലബാർ ചർച്ച് കമ്യൂണിറ്റിയുടെ തിരുനാളിന് മെയ് 18 ന് (ഞായറാഴ്ച) കൊടി ഉയരും. ഉച്ചയ്ക്ക് 2.30 ന് ഫാദർ ജിൽസൺ കോക്കണ്ടത്തിലാണ് തിരുനാൾ ആഘോഷത്തിന് തുടക്കമിട്ട് കൊടി ഉയർത്തുക. സീറോ മലബാർ സഭയുടെ അയർലന്റ് നാഷണൽ കോ-ഓർഡിനേറ്റർ ഫാദർ ജോസഫ് ഒലിയക്കാട്ട് തിരുനാൾ ആഘോഷങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.
വിൽട്ടൺ സെന്റ് ജോസഫ് ദൈവാലയത്തിൽ പ്രസുദേന്തി വാഴ്ച, തിരുനാൾ ഏൽപ്പിക്കൽ എന്നിവയോട് കൂടിയാണ് തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ആരംഭം കുറിക്കുക. പിന്നാലെ തിരുനാൾ കുർബാനയും ഉണ്ടാകും. തിരുക്കർമ്മങ്ങളിൽ കോർക്ക് ആൻഡ് റോസ്റ്റ് രൂപതയുടെ മൈത്രാൻ മാർ ഫിൻറൻ ഗാവിൻ പങ്കെടുക്കും. ഫാ. പോൾ തെറ്റയിലിന്റെ കാർമ്മികത്വത്തിൽ, വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തും

